EDUCA 2023
തുമ്പമൺ ഭദ്രാസന MGOCSM ന്റെ ആഭിമുഖ്യത്തിൽ മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി 2023 ൽ 10, +2 ക്ലാസ്സുകളിൽ (State, CBSE, ICSE) എല്ലാ വിഷയങ്ങൾക്കും 90% ന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും വിദ്യാഭ്യാസ മാർഗനിർദ്ദേശ ക്യാമ്പ് നടത്തുകയും ചെയ്യുന്നു. 2023 ജൂൺ 18 ഉച്ചക്ക് 2:00 ന് മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഭദ്രാസന മെത്രാപ്പോലീത്താ അഭി: കുറിയാക്കോസ് മാർ ക്ലിമ്മീസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ MGOCSM കേന്ദ്ര പ്രസിഡന്റ് അഭി: ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി ഉദ്ഘാടനം ചെയ്യുന്നതും ഡോ. റ്റിജു തോമസ് (Additional Director General, Revenue Intelligence, Kerala and Lakhsadweep) ക്ലാസ് നയിക്കുന്നതുമാണ്.


