Category: Uncategorized

  • വെട്ടൂർ ഓർത്തഡോക്സ്‌ കൺവൻഷൻ

    മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയുടെ നേതൃത്വത്തിലും വെട്ടൂർ ഭാഗത്തുള്ള പ്രാർത്ഥനാ യോഗങ്ങളുടെ സഹകരണത്തിലും നടത്തിവരുന്ന ഓർത്തഡോക്സ്‌ കൺവൻഷന്റെ ഈ വർഷത്തെ യോഗം 2026 ഫെബ്രുവരി 5 മുതൽ 8 വരെ നടത്തപ്പെടുന്നു. വിശദമായ നോട്ടീസ് ചുവടെ ചേർക്കുന്നു.

  • ദൈവമാതാവിന്റെ നാമത്തിൽ ഉള്ള പെരുന്നാൾ 2026

    ജീവിത വിശുദ്ധിയിലൂടെ ദൈവപുത്രനെ വഹിക്കുവാൻ ഭാഗ്യം സിദ്ധിച്ച്, ഇന്നും പ്രപഞ്ചത്തിനു വേണ്ടി നിരന്തരമായി മദ്ധ്യസ്ഥത അണയ്‌ക്കുന്ന ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയുടെ 131-ാമത് വലിയപെരുന്നാളും കൺവൻഷനും ദൈവഹിതമായാൽ 2026 ജനുവരി 11 മുതൽ 15 വരെ […]

  • Christmas Carol 2025

    12 ദിവസം നീണ്ടുനിന്ന ഈ വർഷത്തെ ക്രിസ്തുമസ് കരോൾ ദൈവകൃപയാൽ ഭംഗിയായി പൂർത്തീകരിച്ചു. കരോളിന്റെ വീഡിയോകൾ പള്ളിയുടെ YouTube ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. YouTube Link : https://www.youtube.com/@stmarysmallassery

  • പരുമല പദയാത്രയും പെരുന്നാളും 2025

    പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് നടത്തുന്ന പദയാത്രയിലും തുടർന്ന് നടക്കുന്ന പെരുന്നാൾ ശുശ്രൂഷകളിലും ഏവരുടേയും പ്രാർത്ഥനാപൂർവ്വമായ സഹകരണം പ്രതീക്ഷിക്കുന്നു. വിശദമായ നോട്ടീസ് ചുവടെ ചേർക്കുന്നു.

  • പരുമല പദയാത്ര 2025

    പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള 32-ാമത് പദയാത്ര 2025 നവംബർ 2 ന് ഇടവകയിൽ നിന്ന് പുറപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.