ദൈവമാതാവിന്റെ നാമത്തിൽ ഉള്ള പെരുന്നാൾ 2026
ജീവിത വിശുദ്ധിയിലൂടെ ദൈവപുത്രനെ വഹിക്കുവാൻ ഭാഗ്യം സിദ്ധിച്ച്, ഇന്നും പ്രപഞ്ചത്തിനു വേണ്ടി നിരന്തരമായി മദ്ധ്യസ്ഥത അണയ്ക്കുന്ന ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ 131-ാമത് വലിയപെരുന്നാളും കൺവൻഷനും ദൈവഹിതമായാൽ 2026 ജനുവരി 11 മുതൽ 15 വരെ തീയതികളിൽ നടത്തുവാൻ ആഗ്രഹിക്കുന്നു. പെരുന്നാളിന്റെ എല്ലാ ശുശ്രൂഷകളിലേക്കും ഏവരുടേയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.



