എക്യൂമെനിക്കൽ സമ്മേളനം

ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു എക്യൂമെനിക്കൽ സമ്മേളനം സംഘടിപ്പിക്കുന്നു.

പ്രസ്തുത സമ്മേളനം 2023 മെയ് 14 ഞായറാഴ്ച്ച 3 PM ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനാധിപൻ അഭി: എബ്രഹാം മാർ സ്തേഫാനോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യുന്നു. സഭാ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണത്തിനും ആത്മീയ ഐക്യത്തിനും ഈ സമ്മേളനം മുതൽക്കൂട്ടാകുമെന്നു പ്രത്യാശിക്കുന്നു. ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.